നന്ദന്‍കോട് സംഭവം; സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കള്‍

നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് ഇന്നുപുലര്‍ച്ചയോടെ മരിച്ചത്.
മുണ്ടക്കയം സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ രാത്രി പത്തുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ മനോജിനെ പിന്നീട് അബോധാവസ്ഥയില്‍ കാണ്ടെത്തുകയായിരുന്നു. ഭാര്യ രഞ്ജുവും മകള്‍ അമൃതയും ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മനോജിന്റെ മരണവിവരം അറിഞ്ഞ് രാത്രി ഒരുമണിയോടെ വീട്ടിലെത്തിയ ബന്ധുക്കള്‍ രഞ്ജുവിനെയും അമൃതയെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് മൂന്നുപേരുടെയും മരണമെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: nandhankod suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here