കെ സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി; പ്രസീതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസ് വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ്കുമാറിനാണ് അന്വേഷണച്ചുമതല. സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ ഇന്ന് പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തില്ല. പ്രസീതയുടെ വീട്ടിലെത്തി മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സി കെ ജാനുവിനെ എന്‍ഡിഎയുടെ ബത്തേരിയിലെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം നല്‍കിയെന്നാണ് ആരോപണം. ജെആര്‍പി ട്രഷറര്‍ പ്രസീതാ അഴീക്കോടാണ് ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റേത് എന്നവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്.
Story Highlights: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here