ചക്രസ്തംഭന സമരം; 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധം; ഗതാഗത കുരുക്ക്

നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധം. കൃത്യം 11 മണിക്കാണ് എറണാകുളം ജില്ലയില്‍ സമരം ആരംഭിച്ചത്. 54 ഇടങ്ങളില്‍ ജില്ലയില്‍ പ്രതിഷേധം നടന്നു. വന്‍ ഗതാഗത കരുക്ക് നഗരത്തില്‍ പലയിടങ്ങളിലും അനുഭവപ്പെട്ടു. ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായി. തിരുവനന്തപുരത്തും ട്രാഫിക് ബ്ലോക്കുണ്ടായി.
സംസ്ഥാനത്ത് ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചക്രസ്തംഭന സമരം നടത്തിയത്. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. വാഹനങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന തരത്തില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം നടത്തിയത്. ആംബുലന്‍സ് ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Story Highlights: petrol price hike, strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here