മരംമുറിക്കല്‍ വിവാദങ്ങളില്‍ ചര്‍ച്ച നടത്താതെ ഇടതുമുന്നണിയും; അന്വേഷണം നടക്കട്ടേയെന്ന് പ്രതികരണം

സംസ്ഥാനത്തെ മരംമുറിക്കല്‍ കേസുകള്‍ വിവാദമായ പശ്ചാത്തലത്തിലും ചര്‍ച്ച നടത്താതെ ഇടതുമുന്നണിയും സിപിഐഎമ്മും. മരംമുറിക്കലില്‍ അന്വേഷണ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് സിപിഐഎം. തിങ്കളാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷിനേതാക്കള്‍ക്ക് മരംമുറിക്കല്‍ വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചതുമില്ല. അതേസമയം നാളെ ചേരുന്ന സിപിഐ നിര്‍വാഹക സമിതി മരംമുറിക്കല്‍ ചര്‍ച്ച ചെയ്യും.
മുട്ടില്‍ അടക്കം മരംമുറിക്കല്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ യുഡിഎഫ് സംഘം സന്ദര്‍ശിച്ചിരുന്നു. പക്ഷേ വിഷയത്തില്‍ അന്വേഷണം നടക്കുകയല്ലേ എന്നാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇടതുമുന്നണിയും വിഷയം ചര്‍ച്ച ചെയ്തില്ല. യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കളെത്തി. എന്നാല്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ തനിക്ക് പെട്ടന്ന് പോകേണ്ട കാര്യമുണ്ടെന്നും അടുത്തയാഴ്ച വീണ്ടും യോഗം ചേരാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെയാണ് വിഷയം ഉന്നയിക്കാനിരുന്നവരും വേണ്ടെന്നുവച്ചത്.
Story Highlights: CPIM, TREE FELLING CASE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here