ദേശീയ താത്പര്യം ബലിയര്‍പ്പിച്ച് ആണവ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍; ജോ ബൈഡനുമായി കൂടിക്കാഴ്ചയില്ല

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ പ്രസിഡന്റ് ദേശീയ താത്പര്യം മാനിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു.
ദേശീയ താത്പര്യം ബലിയര്‍പ്പിച്ച് ആണവ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. മിതവാദിയായ ഹസന്‍ റുഹാനിക്ക് പകരം തീവ്രനിലപാടുകളുള്ള ഇബ്രാഹിം റെയ്‌സി സ്ഥാനമേറ്റടുത്ത ശേഷം ആദ്യ പത്രസമ്മേളനത്തില്‍ തന്നെ ആണവ കരാര്‍ മുന്‍നിര്‍ത്തി ആഞ്ഞടിച്ചിരിക്കുകയാണ്. കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ റെയ്‌സി ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ ചര്‍ച്ചയില്ലെന്നും തുറന്നടിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്ക പിന്മാറുകയും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ആണവ കരാര്‍ പരാജയപ്പെട്ടുതുടങ്ങിയത്.
Story Highlights: iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here