‘125 പവന്‍ നല്‍കിയില്ല; സ്വര്‍ണത്തിന്റെ പേരിലും വിസ്മയയ്ക്ക് മര്‍ദനം’; കിരണിന്റെ മൊഴി

കൊല്ലം ശൂരനാട് വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണത്തിന്റെ പേരിലും വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് കിരണിന്റെ മൊഴി. സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. 125 പവന്‍ സ്വര്‍ണം നല്‍കാമെന്നാണ് ഏറ്റത്. എന്നാല്‍ ഇത് നല്‍കിയില്ലെന്നും ഇതിന്റെ പേരില്‍ മര്‍ദിച്ചെന്നുമാണ് കിരണ്‍ വ്യക്തമാക്കിയത്.
വിസ്മയയുടെ മരണത്തില്‍ കിരണിന്റെ മാതാപിതാക്കളേയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. വിസ്മമയെ കിരണ്‍ മര്‍ദിച്ചിരുന്നത് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. കിരണിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തി. വിസ്മമയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.
Story Highlights: vismaya, kiran kumar s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here