പൂവച്ചൽ ഖാദറിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഇന്നലെ അർദ്ധരാത്രി അന്തരിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങൾക്കുണ്ടായത് എന്ന് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങൾ കൊണ്ടും ശ്രദ്ധേയനായി ഖാദർ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണ്.
നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകൾ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയ രചയിതാവ് പൂവച്ചൽ ഖാദർ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ ചുണ്ടിലും മനസ്സിലും ഒരുപോലെ തത്തിക്കളിക്കുന്നതാണ്.
അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങൾക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങൾ കൊണ്ടും ശ്രദ്ധേയനായി ഖാദർ. രാമായണക്കിളി… ജയദേവകവിയുടെ… തുടങ്ങിയ ഗാനങ്ങൾ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നിൽക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
Story Highlights: Pinarayi Vijayan pays homage to Poovachal Khader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here