കോൺഗ്രസിന് ക്ഷണമില്ല ; ശരദ് പവാർ വിളിച്ച യോഗം വൈകിട്ട്, നിർണായകം

വൈകിട്ട് ഡൽഹിയിൽ ചേരുന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിലേക്ക് കോൺഗ്രസിന് ക്ഷണമില്ല. മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ആദ്യചർച്ചയാകുമോ ശരദ് പവാർ വിളിച്ചു ചേർത്ത ഈ യോഗത്തിൽ ഇന്ന് നടക്കുകയെന്ന അഭ്യൂഹങ്ങൾ സജീവമാണ് ഡൽഹിയിൽ. ഇടതുപാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യോഗം വിളിക്കാൻ ധാരണയായത്.
അതേസമയം , കോൺഗ്രസില്ലാത്ത പ്രതിപക്ഷ മുന്നണി കൊണ്ട് പ്രയോജനമില്ലെന്നും, പരാജയപ്പെടുകയേ ഉള്ളൂവെന്നുമാണ് എഐസിസി വൃത്തങ്ങൾ ശരദ് പവാർ വിളിച്ച യോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാൽ കോൺഗ്രസിലെ ബദൽ ഗ്രൂപ്പുകാർക്കെല്ലാം യോഗത്തിന് ക്ഷണമുണ്ട് താനും. കപിൽ സിബലിനെ അഭിഭാഷകനെന്ന നിലയിലും, മനീഷ് തിവാരി ഉൾപ്പടെയുള്ളവരെ രാഷ്ട്രീയജ്ഞരെന്ന നിലയിലുമാണ് ക്ഷണിച്ചിട്ടുള്ളത്. എന്നാൽ കോൺഗ്രസിൽ നിന്ന് ഒരാളും പങ്കെടുക്കില്ലെന്നാണ് സൂചന.
Story Highlights: Sharad Pawar Meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here