Advertisement

മന്ത്രി മാറ്റത്തിനുള്ള എന്‍സിപിയിലെ ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ ശശീന്ദ്രന്‍; മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് നിലപാട്

September 4, 2024
Google News 3 minutes Read
discussions in NCP to remove A K saseendran from minister post

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍സിപിക്കുള്ളില്‍ നീക്കം. പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമായ നീക്കം നടക്കുന്നുണ്ടെങ്കിലും മാറാനുള്ള ആവശ്യത്തിന് എ കെ ശശീന്ദ്രന്‍ വഴങ്ങില്ല. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നാണ് ശശീന്ദ്രന്‍ അനുനയിപ്പിക്കാന്‍ എത്തിയ നേതാക്കളോട് പറഞ്ഞത്. (discussions in NCP to remove A K saseendran from minister post)

നാളെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും മുംബൈയില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ കാണും. മന്ത്രി മാറ്റത്തിന്റെ അനിവാര്യത പിസി ചാക്കോ അധ്യക്ഷനെ അറിയിക്കും. എ കെ ശശീന്ദ്രന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു. മന്ത്രി വിഷയം എന്‍സിപിയിലെ ആഭ്യന്തര വിഷയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്തിമ തീരുമാനം പാര്‍ട്ടി കേന്ദ്ര ഘടകത്തിന്റേത് ആയിരിക്കും.

Read Also: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ക്കിടെ വിനേഷും ബജ്‌റംഗ് പുനിയയും രാഹുല്‍ ഗാന്ധിയെ കണ്ടു

എന്നാല്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും താന്‍ മാധ്യമങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത അറിഞ്ഞതെന്നും തോമസ് കെ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. മന്ത്രിമാറ്റത്തെക്കുറിച്ച് തനിക്ക് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.

Story Highlights : discussions in NCP to remove A K saseendran from minister post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here