മകന് 18 വയസായതിനാൽ ജീവനാംശം നൽകാതിരിക്കാനാകില്ല, പിതാവുമായുളള ഉടമ്പടി അവസാനിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

വിവാഹ മോചനം നേടിയ പിതാവുമായി ഉണ്ടാക്കിയ ഉടമ്പടി മകന് 18 വയസ് ആകുന്നതോടെ അവസാനിക്കുന്നില്ലെന്ന് കോടതി. മകന് പതിനെട്ട് വയസായതോടെ മക്കളുടെ ചെലവിലേക്കായി തുക നൽകുന്നത് അവസാനിപ്പിക്കാൻ 2018 ൽ അനുമതി നൽകിയ കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതിയുടേതാണ് വിധി. മകൻ ജോലി ചെയ്ത സമ്പാദിക്കാൻ ആരംഭിക്കുന്നത് വരെ മകന്റെ ചെലവിലേക്കായി മുൻഭാര്യയ്ക്ക് 15000 രൂപ നൽകുന്നത് തുടരണമെന്ന് പിതാവിനോട് കോടതി ഉത്തരവിട്ടു.
വർധിച്ചുവരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ മുഴുവൻ ബാധ്യതയും അമ്മയിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും വിവാഹമോചനം നേടിയാലും പിതാവ് പണം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
2018 ലെ വിധി എതിർത്തുകൊണ്ട് സ്ത്രീ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 18 വയസ്സായതോടെ മകന്റെ ഉത്തരവാദിത്വം ഇനി പിതാവ് ഏൽക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കോടതി വിധിച്ചിരുന്നത്. എന്നാൽ ഈ വിധി റദ്ദ് ചെയ്താണ് പിതാവ് ചെലവ് വഹിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
Story Highlights: Delhi Highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here