Advertisement

ഓഡിയോ റൂം സൗകര്യം ആരംഭിച്ച് ഫേസ്ബുക്ക്; ഉന്നം ക്ലബ്‌ഹൗസ് ഉപഭോക്താക്കളെ

June 23, 2021
Google News 1 minute Read
Facebook launches Audio Rooms

ലൈവ് ഓഡിയോ, വിഡിയോ റൂം സൗകര്യം ആരംഭിച്ച് ഫേസ്ബുക്ക്. ലൈവ് ഓഡിയോ റൂമുകളിലൂടെ വളരെ വേഗം പ്രശസ്തി നേടിയ ക്ലബ് ഹൗസ് ഉപഭോക്താക്കളെ ഉന്നംവച്ചാണ് ഫേസ്ബുക്കിൻ്റെ നീക്കം. ഇതിനൊപ്പം പോഡ്കാസ്റ്റ് സൗകര്യവും ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഐഫോൺ ഉപഭോക്താക്കളായ സെലബ്രറ്റികൾക്ക് മാത്രമായിരുന്നു ഈ സൗകര്യം. എന്നാൽ ഇപ്പോൾ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലൈവ് റൂമുകൾ ലഭ്യമായിട്ടുണ്ട്.

ഏറെക്കുറെ ക്ലബ്‌ഹൗസിനോട് സമാനമാണ് ഫേസ്ബുക്ക് ഓഡിയോ റൂം. ചർച്ചയുടെ നടത്തിപ്പുകാർ ഓഡിയോ റൂമിൻ്റെ ഏറ്റവും മുകളിലെ വരിയിൽ ‘ഹോസ്റ്റ്’ എന്ന വിശേഷണത്തോടെ ഉണ്ടാവും. സ്പീക്കേഴ്സിനു താഴെ ഫോളോവേഴ്സും അതിനു താഴെ മറ്റുള്ളവരും എന്ന നിലയിലാണ് ഓഡിയോ റൂം ലിസ്റ്റ് ചെയ്യുക. റൈസ് എ ഹാൻഡ് ഓപ്ഷനും ഫേസ്ബുക്ക് റൂമിൽ ലഭിക്കും. ഇംഗീഷ് ചർച്ചകൾക്ക് ഓട്ടോ ജെനറേറ്റഡ് സബ്‌ടൈറ്റിലുകൾ ഉണ്ടാവും. ക്ലബ് ഹൗസിലെ റൂമുകളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണത്തിനു പരിമിതിയുണ്ട്. എന്നാൽ, ഫേസ്ബുക്ക് റൂമിന് അതില്ല. ക്ലബ് ഹൗസിൽ ഓഡിയോ റൂമുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, ഫേസ്ബുക്ക് റൂമിൽ വിഡിയോ സൗകര്യവും ഉണ്ട്.

Story Highlights: Facebook launches Live Audio Rooms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here