Advertisement

ജൂലൈ ആറ്‌ വരെ ദുബൈയിലേക്ക് സർവീസ് ഇല്ലെന്ന് എയർ ഇന്ത്യ

June 23, 2021
Google News 0 minutes Read

ബുധനാഴ്ച മുതൽ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികളക്ക് നിരാശ. ജൂലൈ ആറ് വരെ ദുബൈയിലേക്ക് വിമാന സർവീസുകൾ ഇല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ.യിൽ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂലൈ ആറ്​ വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​ൻറെ സംശയത്തിന്​ മറുപടിയായി എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്​ച മുതൽ സർവീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചക്ക്​ നിർത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല.

മറ്റൊരു പ്രധാന തടസ്സം, നാട്ടിൽ നിന്ന്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലം വേണമെന്ന നിർദേശമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന്​ സംവിധാനം ഏർപെടുത്താനുള്ള ഒരുക്കത്തിലാണ് എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ. എന്നാൽ ഈ സംവിധാനം എന്ന് മുതൽ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് അറിയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here