Advertisement

കെപിസിസിയിൽ ജംബോ കമ്മിറ്റി ഒഴിവാക്കും, സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും സംവരണം: കെ. സുധാകരൻ

June 23, 2021
Google News 1 minute Read

കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന്​ അധ്യക്ഷൻ ​കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ്​ ഉണ്ടാവുക. 3 വൈസ്​ പ്രസിഡന്‍റ്​ മാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം.

സംസ്ഥാന നേതൃത്വം അതിന്​ താഴെ ജില്ലാ കമ്മിറ്റികൾ, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക്​ കമ്മിറ്റി എന്നിങ്ങനെയായിരിക്കും കോൺഗ്രസ്​ പ്രവർത്തിക്കുക. ഏറ്റവും താഴെ തട്ടിൽ അയൽക്കൂട്ടങ്ങളുമുണ്ടാവും. ദളിതർക്കും സ്​ത്രീകൾക്കും സംവരണം നൽകണമെന്ന്​ കോൺഗ്രസ്​ ഭരണഘടന പറയുന്നുണ്ട്​ . അത്​ ഉറപ്പാക്കുമെന്ന്​ സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനം ഉറപ്പാക്കും. തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാൻ അഞ്ച്​ മേഖല കമ്മിറ്റികൾ ഉണ്ടാകും. നിയോജകമണ്ഡലങ്ങളുടെ എണ്ണം കുറവായതിനാൽ കാസർഗോഡ് , വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഡിസിസിക്ക് ചെറിയ നിർവാഹക സമിതി മാത്രമേ ഉണ്ടാവൂ. കെ.പി.സി.സി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചയിൽ ഉൾപ്പടെ ആര്​ പ​ങ്കെടുക്കണമെന്ന്​ മീഡിയ സെൽ തീരുമാനിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Story Highlights: KPCC, K. Sudhakaran , Pressmeet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here