Advertisement

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചു; തമിഴ്‌നാട്ടില്‍ അധ്യാപകന്‍ അറസ്റ്റില്‍

June 23, 2021
Google News 1 minute Read

വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തമിഴ്നാട്ടില്‍ അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്താണ് സംഭവം. 38കാരനായ അധ്യാപകന്‍ വിദ്യാര്‍ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പോക്‌സോ നിയമം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സ്പെഷല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഇയാളുടെ രീതി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: male teacher arrested in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here