Advertisement

സേലത്ത് യുവാവിനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

June 23, 2021
Google News 1 minute Read

സേലത്ത് പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പൊലീസ് മര്‍ദിച്ചത്.

മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാള്‍ ബോധരഹിതനാകുന്നത് വരെ മര്‍ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

Story Highlights: man attacked by police died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here