Advertisement

വാക്‌സിൻ ലഭിക്കാൻ പുതിയ വ്യവസ്ഥകൾ: താമസരേഖയോ,ഫോണ്‍ നമ്പറോ വേണ്ട; ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനം

June 23, 2021
Google News 1 minute Read

താമസ രേഖകളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭിക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളെ തള്ളി കേന്ദ്ര സർക്കാർ. താമസ രേഖകളില്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാര്‍ട്ട്ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ പലയാളുകളേയും വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നുണ്ട്. ഇതൊന്നും ഇല്ലാതെ വാക്‌സിൻ ലാഹിക്കില്ലെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ, ഫോൺ നമ്പർ, വിലാസം എന്നിവ വാക്‌സിൻ സ്വീകരിക്കാൻ വേണ്ട എന്നതാണ് വസ്തുത. എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്. നിര്‍ദ്ദിഷ്ട ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്നോ മൊബൈല്‍ ഫോണ്‍ സ്വന്തമോ ഇല്ലാത്തവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ ഓണ്‍ സൈറ്റ് രജിസ്ട്രേഷന്‍ ഉണ്ട്. വാക്‌സിൻ സ്വീകരിക്കുന്നയാൾ അടിസ്ഥാന വിവരങ്ങൾ നൽകുന്ന പ്രകാരം, വാക്‌സിൻ നൽകുന്നയാൾ വാക്‌സിന് വേണ്ടിയും വാക്‌സിൻ സർട്ടിഫിക്കറ്റിന് വേണ്ടിയുമുള്ള വിവരങ്ങൾ ഓൺസൈറ്റ് രജിസ്ട്രേഷനിൽ രേഖപ്പെടുത്തും.

പ്രായം കൂടിയ ആളുകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി വീടിന് സമീപത്ത് തന്നെ വാക്സിന്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ നല്‍കുന്നുണ്ട്. ഗ്രാമീണ-ഗ്രോത്രമേഖലകളിൽ വാക്സിനേഷന്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here