അന്ന ബെൻ-സണ്ണി വെയിൻ സിനിമ ‘സാറാസ്’ ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിൽ

അന്ന ബെന്നും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ‘സാറാസ്’ അടുത്ത മാസം അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസാവും. സണ്ണി വെയ്ൻ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. ചിത്രത്തിൻ്റെ ഒരു ഗാനം പങ്കുവച്ചുകൊണ്ടാണ് ആമസൊൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീം ചെയ്യുമെന്ന് സണ്ണി അറിയിച്ചത്.
‘ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗഥ’ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ജൂഡ് അന്താണി ജോസഫാണ് സാറാസ് അണിയിച്ചൊരുക്കുന്നത്. അന്നയുടെ പിതാവ് കൂടിയായ ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ, പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധിക്ക്, വിജയകുമാർ, അജു വർഗീസ് തുടങ്ങിയവരൊക്കെ സിനിമയിൽ അണിനിരക്കും.
പികെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷ് ആണ്. നിമിഷ് രവി ക്യാമറ ചലിപ്പിക്കും. ഷാൻ റഹ്മാനാണ് സംഗീതം.
Story Highlights: anna ben movie saras in amazon prime video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here