കനറാ ബാങ്ക് തട്ടിപ്പ് ; അന്വേഷണം സിബിഐക്ക് കൈമാറും
കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സിബിഐക്ക് കൈമാറും. സെൻട്രൽ വിജിലൻ കമ്മിഷൻ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി കേസ് അന്വേഷിക്കുന്ന ക്രൈംബാങ്ക് സംഘം ആഭ്യന്തര വകുപ്പിന് ശുപാർശ കൈമാറി. പ്രതി വിജീഷ് വർഗീസ് മാക്ട് വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തത് വ്യാജ സീൽ ഉപയോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസ് നിലവിൽ തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.
ദേശസാൽകൃത ബാങ്കിലെ സാമ്പത്തിക ക്രമക്കേട്, പ്രതിസ്ഥാനത്ത് ജീവനക്കാരൻ, മൂന്ന് കോടിയലേറെയുള്ള തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ശുപാർശ.
അതേസമയം, കാനറ ബാങ്കും കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മോട്ടോർ ആക്സിസ്റ്റ് ക്ലെയിം ട്രിബ്യൂണൽ ആയ മാക്ട് വഴി നിക്ഷേപിച്ച തുക പ്രതി വിജീഷ് വർഗീസ് തട്ടിയെടുത്തതായി ബാങ്ക് ശാഖയിലെ പരിശോധനയിൽ കണ്ടെത്തി.
അക്കൗണ്ട് തുറക്കാതെ നിക്ഷേപം സ്വീകരിച്ചുവെന്ന് കാണിച്ച് എംഎസിടിക്ക് സർട്ടിഫിക്കേറ്റ് നൽകിയായിരുന്നു തട്ടിപ്പ് . പത്തനംതിട്ട സ്വദേശിക്ക് 3 ലക്ഷം രൂപ നൽകാനുള്ള കത്ത് കോടതിയിൽ നിന്ന് ബാങ്കിൽ എത്തിയപ്പോഴാണ് മാക്ടിലും പരിശോധന ഉണ്ടായത്. അക്കൗണ്ട് തുറക്കാതെ 13 സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ കൂടി നൽകി 41.75 രൂപ കൂടി വിജീഷ് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വിജീഷ് വർഗീസിൻ്റ ബാഗിൽനിന് വ്യാജ സിലുകൾ ലഭിച്ചിരുന്നു.
Story Highlights: Canara Bank Money fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here