ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാകില്ല : ആരോഗ്യ മന്ത്രി

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ. രാഹുലിനെ മർദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഈ വിഷയത്തിൽ ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങളിൽ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തിൽ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ സർക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകൾ തന്നെയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതിനാൽ തന്നെ അവർക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: health minister, veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here