ടിബറ്റിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ചൈന; പദ്ധതി അരുണാചൽ പ്രദേശിനോട് ചേർന്ന്

ടിബറ്റിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ചൈന. ടിബറ്റൻ തലസ്ഥാനമായ ലാസയിൽ നിന്ന് അരുണാചൽ പ്രദേശിനോട് ചേർന്ന് കിടക്കുന്ന ന്യിങ്ചി എന്ന സ്ഥലം വരെയാണ് സർവീസ്. 435.5 കിലോമീറ്റർ നീളത്തിലുള്ള ഈ പാത ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.
ടിബറ്റിലേക്കുള്ള രണ്ടാമത്തെ ട്രെയിൻ സർവീസാണ് ഇത്. ക്വിൻഘായ്-ടിബറ്റ് റെയിൽവേ സർവീസാണ് ടിബറ്റിൽ നിലവിലുള്ളത്. പുതിയ പാത അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് പറഞ്ഞിരുന്നു. അരുണാചൽ പ്രദേശ് ടിബറ്റിൻ്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. ഇതേച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുകയാണ്.
Story Highlights: China To Start First Electric Train In Tibet Close To Arunachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here