Advertisement

ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ സിപിഐഎം ക്യാമ്പയിൻ ജൂലൈ 5ന്‌

June 24, 2021
Google News 0 minutes Read

ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ സിപിഐഎം ജൂലൈ 5ന് കണ്ണൂർ ജില്ലയിലെ 3801 കേന്ദ്രങ്ങളിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. വൈകിട്ട് 5 നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക.

കൊടകര കുഴൽപ്പണ ഇടപാടാണ് സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ട. ബിജെപിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്ന് തെളിഞ്ഞു. ജനവിധിയെ അട്ടിമറിക്കാനാണ് കള്ളപ്പണം കൊണ്ടുവന്നത്. ബിജെപിയുടെ ലക്ഷ്യം വിജയിച്ചില്ലെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. ചില ക്രിമിനലുകൾക്ക് ക്വട്ടേഷൻ നല്കിയാണ് ജില്ലക്കകത്തും പുറത്തുമുള്ള മാഫിയ സംഘങ്ങള് കള്ളസ്വര്ണ്ണവും കള്ളപ്പണവും തട്ടിക്കൊണ്ടുപോകുന്നത്.

എളുപ്പത്തിൽ പണമുണ്ടാക്കാൻ കഴിയുമെന്നത് കള്ള സ്വര്ണവും കള്ളപ്പണവുമായതിനാല് നഷ്ടപ്പെട്ട പലരും പരാതി കൊടുക്കാത്തത് മൂലം പലപ്പോഴും കേസുണ്ടാകാത്തതുമാണ് ക്വട്ടേഷന് സംഘങ്ങളിലേക്ക് പലരെയും ആകര്ഷിക്കുന്നത്. ആഡംബര ജീവിതം നയിക്കുകയും വരവിനെക്കാള് കൂടുതല് സ്വത്തുണ്ടാക്കുകയും ചെയ്യുമ്ബോള് തന്നെ രക്ഷിതാക്കള് പിന്തിരിപ്പിക്കേണ്ടതാണ്. അതും ചിലപ്പോള് ഉണ്ടാവുന്നില്ല. നാടിനും സമൂഹത്തിനും വലിയ ദ്രോഹമാണ് ക്വട്ടേഷന്.

പുത്തന്കണ്ടം ക്വട്ടേഷന് സംഘം നേരത്തെ ജില്ലയാകെ ക്വട്ടേഷനെടുത്തിരുന്നവരാണ്. തെറ്റായ സാമ്ബത്തിക ഇടപാടിലും മറ്റും അവര് ചിലര്ക്കുവേണ്ടി സംഘം ചേര്ന്നു പ്രവര്ത്തിച്ചു. മുഖ്യധാരാ മാധ്യമങ്ങള് ഇക്കാര്യങ്ങള് റിപ്പോര്ട്ട് ചെയ്തു. അവര്ക്ക് പുറമെ മറ്റ് ചില ക്വട്ടേഷന് ടീമുകളും രംഗത്തിറങ്ങിയിട്ടുണ്ട്.

ക്വട്ടേഷന് സംഘങ്ങള് തമ്മില് തമ്മില് പലപ്പോഴും തര്ക്കങ്ങളുണ്ടാവാറുണ്ട്. അത് സംഘര്ഷത്തിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നു. അത്തരം ആക്രമണങ്ങള്ക്ക് രാഷ്ട്രീയ മാനം നല്കാനും ക്വട്ടേഷന് ഇടപാട് മറച്ചുവെക്കാനും ചിലര് ശ്രമിക്കുന്നു. ക്വട്ടേഷന്കാര് തട്ടിക്കൊണ്ടുവന്ന കള്ളപ്പണവും സ്വര്ണ്ണവും പങ്കുവെക്കുന്നതിലെ തര്ക്കം പരിഹരിക്കാന് മദ്ധ്യസ്ഥം വഹിക്കുന്ന ചിലരുണ്ട്. അത്തരം നീക്കങ്ങള് ക്വട്ടേഷന് തുല്യമായി മാത്രമേ കാണാന് കഴിയും.

ചില ക്വട്ടേഷന് സംഘാംഗങ്ങള് സൈബര് പോരാളികളെപ്പോലെ നവമാധ്യമങ്ങളില് പ്രത്യക്ഷപ്പെടുന്നു. ചിലര് ചാരിറ്റി പ്രവര്ത്തനങ്ങളിലേര്പ്പെടുന്നു. ചില വിവാഹാഘോഷങ്ങളില് ആര്ഭാടപൂര്വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന് ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില് മാന്യത നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച്‌ രംഗത്തുവന്നാലൊന്നും ക്വട്ടേഷന്കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന് സംഘങ്ങളെ ഒറ്റപ്പെടുത്തണം.

ക്വട്ടേഷന് പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന ഒരാള്ക്കും സിപിഐ(എം)ല് യാതൊരു സ്ഥാനവുമുണ്ടാവില്ല. സിപിഐ(എം)ന്റെ രാഷ്ട്രീയ പ്രചരണങ്ങള്ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന് സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള് ആഗ്രഹിക്കുന്നത്. ക്വട്ടേഷന് മാഫിയാ പ്രവര്ത്തനങ്ങളെയും സാമൂഹ്യതിډകളെയും അതിലേര്പ്പെടുന്നവരെയും ഒറ്റപ്പെടുത്താന് ജനങ്ങളെയാകെ ബോധവല്ക്കരിക്കുക എന്നതാണ് സിപിഐഎം ന്റെ ലക്ഷ്യമെന്നും എം വി ജയരാജന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here