പശ്ചിമ ബംഗാളില്‍ എംപി പങ്കെടുത്ത വ്യാജ വാക്‌സിന്‍ ഡ്രൈവ്; സംഘാടകനെ അറസ്റ്റ് ചെയ്തു

വ്യാജ വാക്‌സിന്‍ ഡ്രൈവില്‍ പങ്കെടുത്ത് പശ്ചിമ ബംഗാളിലെ എംപി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അഭിനേതാവുമായ മിമി ചക്രബോര്‍ത്തിയാണ് വ്യാജ വാക്‌സിന്‍ ഡ്രൈവില്‍ പങ്കെടുത്ത് കൊവിഡ് വാക്‌സിന്‍ എടുത്ത് പ്രശ്‌നത്തിലായത്. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു സംഭവം.
സമൂഹ മാധ്യമത്തിലൂടെ ഇവിടെ വച്ച് വാക്‌സിന്‍ എടുത്തവരോട് മിമി സംസാരിച്ചു. കുത്തിവയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വയെലുകള്‍ വാക്‌സിന്റെത് ആയിരുന്നില്ല. താന്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചു. വയെലുകളില്‍ പ്രശ്‌നകാരിയായ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരമെന്ന് എംപി അറിയിച്ചു. വാക്‌സിന്‍ വയെലുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിസള്‍ട്ട് ലഭിക്കുമെന്നും മിമി പറഞ്ഞു. ആരും ഭയപ്പെടരുതെന്നും വാക്‌സിന്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും മിമി.
ട്രാന്‍സ്‌ജെന്ററുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള വാക്‌സിനേഷന്‍ ഡ്രൈവാണെന്നാണ് സംഘാടകര്‍ എംപിയെ അറിയിച്ചത്. അവിടെ വച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത എംപി സര്‍ട്ടിഫിക്കറ്റ് ലഭിക്കാഞ്ഞപ്പോള്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാനും എംപി പൊലീസിനെ സഹായിച്ചു. ദേബാഞ്ജന്‍ ദേവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎഎസ് ഉദ്യോഗസ്ഥനായി അഭിനയിച്ച് സൗജന്യ കൊവിഡ് കുത്തിവയ്പ് പലയിടത്തും സംഘചിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പിടിഐയോട് വ്യക്തമാക്കി.
Story Highlights: west bengal, covid vaccine, mimi chakraborty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here