Advertisement

ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും

June 24, 2021
Google News 1 minute Read

ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും.

ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീൽഡിനും ഡെൽറ്റ പ്ലസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നാല്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും എന്നതിന് തെളിവുകൾ ഇല്ലെയെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു.

Story Highlights: Delta plus, covid 19, ICMR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here