തൃശൂർ ക്വാറി സ്‌ഫോടനം; നിർണായക മൊഴി പുറത്ത്

തൃശൂർ ക്വാറി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് മൊഴി. പരുക്കേറ്റവരാണ് മൊഴി നൽകിയത്.
സ്‌ഫോടനത്തിൽ മരിച്ച നൗഷാദിന്റെ മറ്റൊരു ക്വാറിയിൽ നിന്ന് കൊണ്ടുവന്നതാണ് സ്‌ഫോടക വസ്തുക്കൾ. പരുക്കേറ്റവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപെടുത്തി. ക്വാറിയിൽ ആറ് കിലോഗ്രാം വരെ ജലാറ്റിൻ സ്റ്റിക്ക് ഉണ്ടായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക കണ്ടെത്തൽ.
വലിയ അളവിൽ ഡിറ്റണേറ്റർസും സൂക്ഷിച്ചിരുന്നു.
രണ്ട് ദിവസമാണ് തൃശൂർ മുള്ളൂർക്കര വാഴക്കോട് ക്വാറിയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
Story Highlights: thrissur quarry
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here