ടെസ്റ്റ് ചെയ്തത് 43 തവണ; യുകെ സ്വദേശിയായ വയോധികന് തുടർച്ചയായി കൊവിഡ് പോസിറ്റീവായത് 10 മാസത്തോളം

72 വയസ്സുകാരനായ യുകെ സ്വദേശി തുടർച്ചയായി കൊവിഡ് പോസിറ്റീവായത് 10 മാസത്തോളം. ബ്രിസ്റ്റോളിലെ റിട്ടയേർഡ് ഡ്രൈവിങ് ഇൻസ്ട്രക്ടറായ ഡേവ് സ്മിത്ത് ആണ് നീണ്ട 10 മാസം കൊവിഡിൻ്റെ പിടിയിൽ കഴിഞ്ഞത്. ലോകത്ത് ഏറ്റവും നീണ്ട സമയം കൊവിഡ് ബാധിതനായിരുന്ന ആളാണ് ഇതെന്ന് ഗവേഷകർ പറയുന്നു.
43 തവണയാണ് ഡേവിന് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഗുരുതരാവസ്ഥയെ തുടർന്ന് ഇദ്ദേഹത്തെ 7 തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡേവിൻ്റെ മരണാനന്തര ചടങ്ങുകൾ പോലും തീരുമാനിക്കപ്പെട്ടിരുന്നു. താൻ ബന്ധുക്കളെയൊക്കെ വിളിച്ച് വിട പറഞ്ഞു എന്ന് ഡേവ് ബിബിസിയോട് വെളിപ്പെടുത്തി. അദ്ദേഹം മരണപ്പെടുമെന്ന് ഞങ്ങൾ പലതവണ കരുതിയെന്നും വളരെ ബുദ്ധിമുട്ടേറിയ ഒരു വർഷമായിരിരുന്നു ഇതെന്നും ഡേവിൻ്റെ ഭാര്യ ലിൻഡ പറഞ്ഞു.
അമേരിക്കൻ ബയോടെക്ക് കമ്പനിയായ റെഗെനെറോൺ വികസിപ്പിച്ചെടുത്ത ആൻ്റിബോഡി കോക്ക്‌ടെയിൽ ഉപയോഗിച്ചുള്ള ചികിത്സയിലൂടെയാണ് ഡേവ് കൊവിഡ് മുക്തനായത്. ഈ ചികിത്സാരീതിക്ക് ഇതുവരെ ബ്രിട്ടണിൽ അനുമതി നൽകിയിട്ടില്ല. ഡേവിൻ്റേത് ഒരു പ്രത്യേക കേസ് ആണെന്ന് കണക്കാക്കിയാണ് ഭരണകൂടം ചികിത്സയ്ക്ക് അനുമതി നൽകിയത്. ചികിത്സ തുടങ്ങി 45ആം ദിവസം ഡേവിൻ്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവായി. ആദ്യം കൊവിഡ് പോസിറ്റീവായതിനു ശേഷം നീണ്ട 305 ദിവസങ്ങൾക്ക് ശേഷമായിരുന്നു അത്.
Story Highlights: UK Man Tested Covid Positive For 10 Straight Months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here