Advertisement

ജോസഫെെന് എതിരെ പരാതി നല്‍കി ബിന്ദു കൃഷ്ണ

June 24, 2021
Google News 1 minute Read
m c josephine

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ഷുഭിതയായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ജോസഫെെന് എതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. വനിതാ കമ്മീഷനില്‍ തന്നെ അവര്‍ പരാതി നല്‍കി.

സ്വമേധയയായി തങ്ങള്‍ പരാതിയെടുക്കണമെങ്കില്‍ പരാതി ലഭിക്കണം. അല്ലെങ്കില്‍ പബ്ലിക്കായി പറയണമെന്നാണ് ജോസഫൈന്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്. ‘ഞങ്ങളും സാധാരണ സ്ത്രീകളാണ്. പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. തെറി പറഞ്ഞിട്ടില്ല. അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ല. ആ അര്‍ത്ഥത്തില്‍ അല്ല പറഞ്ഞത്. ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് പറഞ്ഞത്.’

സംഭവത്തില്‍ എം.സി ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

എഐഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തി. ജോസഫൈനെ വനിതാ കമ്മീഷനില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. കെഎസ്യു സംസ്ഥാന വനിതാ കമ്മീഷന്‍ ആസ്ഥാനത്തെത്തി സമരം നടത്തി. പൊലീസുമായി സംഘര്‍ഷമുണ്ടായി.

Story Highlights: m c josephine, womens commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here