മാന്ത്രിക വിദ്യ ഉപയോഗിച്ച് സ്വപ്നത്തിൽ നിരന്തരം ബലാത്സംഗം ചെയ്യുന്നു; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

മാന്ത്രിക വിദ്യ ഉപയോഗിച്ച് മന്ത്രവാദി തന്നെ സ്വപ്നത്തിൽ നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്ന പരാതിയുമായി യുവതി. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷിച്ച പൊലീസ്, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രവാദിയായ ചതുർവേദിയെ വിട്ടയച്ചു.
മകൻ്റെ അസുഖത്തിനു ചികിത്സക്കായി യുവതി ഒരു വർഷം മുൻപ് മന്ത്രവാദിയെ സമീപിച്ചിരുന്നു. അസുഖം മാറാനായി മന്ത്രവാദി ചില മന്ത്രങ്ങൾ പറഞ്ഞുനൽകി. ചില കർമങ്ങളും പറഞ്ഞുനൽകിയിരുന്നു. ഇതൊക്കെ ചെയ്തെങ്കിലും 15 ദിവസത്തിനു ശേഷം മകൻ മരണത്തിനു കീഴടങ്ങി. ഇതിനു പിന്നാലെ വീണ്ടും യുവതി മന്ത്രവാദിയുടെ താമസ സ്ഥലത്തെത്തി. പറഞ്ഞതൊക്കെ ചെയ്തിട്ടും എങ്ങനെയാണ് മകൻ മരണപ്പെട്ടതെന്ന് വിശദീകരിക്കാൻ യുവതി മന്ത്രവാദിയോട് ആവശ്യപ്പെട്ടു. ആ സമയത്ത് മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും ‘മകൻ വന്ന് തന്നെ രക്ഷപ്പെടുത്തിയതായും’ യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഈ സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് യുവതി പൊലീസ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മന്ത്രവാദിയെ ചോദ്യം ചെയ്തു. യുവതിയെ അറിയില്ലെന്നായിരുന്നു മന്ത്രവാദിയുടെ വാദം. യുവതിയുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും മന്ത്രവാദി പറഞ്ഞു.
Story Highlights: woman goes to police against occultist alleges he raped me in dreams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here