ലിംഗ നീതി വിഷയം ഏറ്റെടുക്കാന്‍ സിപിഐഎം; ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ പരിപാടി സംഘടിപ്പിക്കും

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലിംഗ നീതി വിഷയം ഏറ്റെടുക്കാന്‍ സിപിഐഎം. സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.’സ്ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാകും ക്യാംപെയ്ന്‍ സംഘടിപ്പിക്കുകയെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ച്ചയായി വാര്‍ത്തയാകുന്ന സാഹചര്യത്തിലാണ് സിപിഐഎമ്മിന്റെ നടപടി. സ്ത്രീകളുടെ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുന്ന സംഭവങ്ങള്‍ നടക്കുന്നുവെന്ന് എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലിംഗ നീതി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബോധവത്ക്കരണം നടത്താന്‍ തീരുമാനിച്ചത്. ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി നടക്കും. ജൂലൈ ഒന്നു മുതല്‍ എട്ട് വരെയാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുക. യുവതി, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യംപെയ്‌നില്‍ അണിനിരക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
Story Highlights: A vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here