Advertisement

കര്‍ഷക സമരത്തിന് നാളെ ഏഴാംമാസം; പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ സംഘടനകള്‍

June 25, 2021
Google News 1 minute Read

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം നാളെ ഏഴാം മാസത്തിലേക്ക്. നാളെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നാളത്തെ പ്രതിഷേധങ്ങള്‍. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഛണ്ഡിഗഡ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെ സംസ്ഥാനത്തേക്കുള്ള പ്രധാന പാതകള്‍ അടച്ചേക്കും. രണ്ടാം കൊവിഡ് തരംഗം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേന്ദ്രം. ഇന്ത്യ ചൈന ചര്‍ച്ച തുടരാന്‍ തീരുമാനം.

Story Highlights: farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here