Advertisement

ജോസഫൈന്റെ രാജി നിൽക്കക്കള്ളിയില്ലാതെ: കെ.സുരേന്ദ്രൻ

June 25, 2021
Google News 1 minute Read
mistake from k surendrans side observes bjp national leadership

വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈന്‍ രാജിവെച്ചത് നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പരാതി പറയാന്‍ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷയ്ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളില്‍ നിന്നും ഉണ്ടായത്. വിവാദമായതോടെയാണ് സി പി എം ജോസഫൈനില്‍ നിന്നും രാജി ചോദിച്ച്‌ വാങ്ങിയത്.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനില്‍ക്കാനാവാതെ വന്നത് കൊണ്ടാണ് അവര്‍ക്ക് രാജിവെക്കേണ്ടി വന്നതെന്ന് കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചു. ജോസഫൈന്റെ രാജിയെ ബിജെപി സ്വാ​ഗതം ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വനിതാകമ്മീഷനില്‍ പാര്‍ട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരാണ് വേണ്ടതെന്ന് അഭിപ്രായപെട്ട സുരേന്ദ്രന്‍ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരി​ഗണിക്കണമെന്നും വ്യക്തമാക്കി.

‘സ്ത്രീകള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ധാരാളം വനിതകള്‍ കേരളത്തിലുണ്ട്. സിപിഎം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തില്‍ ഉള്‍പ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവര്‍ക്ക് ആരെയും പേടിക്കാതെ സമൂഹത്തില്‍ ജീവിക്കാനും സാഹചര്യമൊരുക്കുന്നതില്‍ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here