Advertisement

അർജന്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് മെസി: വിഡിയോ

June 25, 2021
Google News 3 minutes Read
Messi celebrates birthday Argentina

അർജൻ്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കോപ്പ അമേരിക്ക നടക്കുന്നതിനിടെയാണ് തൻ്റെ മുറിയിൽ വച്ച് സഹതാരങ്ങളുമായി മെസി ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷത്തിൻ്റെ വിഡിയോ മെസി തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മെസിയുടെ മുറിയിലേക്ക് പാട്ടുപാടി കടന്നുവരുന്ന ടീം അംഗങ്ങളിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് കേക്ക് മുറിക്കുകയും ടീം അംഗങ്ങൾ മെസിക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. പലരും തമാശ രീതിയിലാണ് സമ്മാനങ്ങൾ നൽകിയിരിക്കുന്നത്. ‘ടീം അംഗങ്ങളെ കണ്ടുമുട്ടി അവർ നൽകിയ സമ്മാനങ്ങൾ കൈപ്പറ്റി. ഒപ്പം ഇല്ലാത്ത കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഈ പ്രത്യേക ദിനത്തിൽ എനോടൊപ്പം ചിലവഴിച്ചതിന് നന്ദി.’- മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മുൻപ് ബാഴ്സലോണയിൽ ഒപ്പം കളിച്ച ലൂയിസ് സുവാരസ്, റൊണാൾഡീഞ്ഞോ, ഡാനി ആൽവസ് തുടങ്ങിയവരും മെസിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. താരത്തിൻ്റെ 34ആം ജന്മദിനമായിരുന്നു ഇന്നലെ ആഘോഷിച്ചത്.

Story Highlights: Messi celebrates his birthday with Argentina team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here