നേതൃമാറ്റം ; അതൃപ്തി അറിയിച്ച് ഉമ്മൻചാണ്ടി
കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടിയേ കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.
Story Highlights: Oommen chandy, congress, Rahul Gandhi, Delhi meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here