എം സി ജോസഫൈന്റെ രാജി; ഉചിതമായ തീരുമാനമെന്ന് വി ഡി സതീശന്‍

വനിത കമ്മീഷന്‍ അധ്യക്ഷന്‍ ആയിരുന്ന എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി ഡി സതീശന്‍. നേരത്തെയായിരുന്നെങ്കില്‍ കുറേ കൂടി ഗുണം കിട്ടിയേനെ. ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ആദ്യം ശ്രമം നടത്തി. യുവജന സംഘടനയായ ഡിവൈഎഫ്‌ഐ വരെ ന്യായീകരിച്ച് രംഗത്തെത്തി. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്ന് മനസിലായതോടെയാണ് രാജി തീരുമാനം സിപിഐഎം എടുത്തത്. വൈകി എടുത്താണെങ്കിലും നല്ല തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈനോട് പരാതി പറഞ്ഞ സ്ത്രീയോട് തട്ടിക്കേറിയ സംഭവത്തില്‍ വിശദീകരണം തേടുകയായിരുന്നു. പരമാര്‍ശം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പിറക്കിയത് സംബന്ധിച്ചും വനിതാ കമ്മീഷന്‍ അധ്യക്ഷ വിശദമാക്കിയിരുന്നു. തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചു. ഇത് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു.
ഒന്‍പത് മാസത്തെ കാലാവധി കൂടി ശേഷിക്കുമ്പോഴാണ് ഒരു വിവാദ പരാമര്‍ശം എം സി ജോസഫൈനെ അധ്യസ്ഥാനത്ത് നിന്ന് പടിയിറക്കിയിരിക്കുന്നത്. പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പാര്‍ട്ടിക്കകത്തും കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു.
Story Highlights: m c josephine, v d satheesan