ആത്മഹത്യാ കുറിപ്പെഴുതി വച്ച് യുവതികൾ വീടുവിട്ട സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കുഞ്ഞിനെ അമ്മ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെ യുവതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യാൻ എത്തണമെന്നായിരുന്നു പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ഇവരെ കാണാതാവുകയായിരുന്നു.
ആര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് അറസ്റ്റിലായ രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിൽ എടുത്തിരുന്ന സിം ആയിരുന്നു. രേഷ്മയുടെ സഹോദര ഭാര്യയാണ് ആര്യ. ആര്യക്കൊപ്പമുണ്ടായിരുന്ന മറ്റ് യുവതിയെ ഇനി കണ്ടെത്തേണ്ടതുണ്ട്. ഇവർ രണ്ട് പേരും കൂടി ആറ്റിൽ ചാടുകയായിരുന്നു എന്നാണ് വിവരം.
യുവതികൾ ആത്മഹത്യാ കുറിപ്പെഴുതി വച്ചിരുന്നു എന്ന് അയൽവാസി നേരത്തെ 24നോട് വ്യക്തമാക്കിയത്. രാവിലെ പത്തേമുക്കാലോടെ കല്ലുവാതുക്കൽ ജംഗ്ഷനിൽ വച്ച് ഇവരെ കണ്ടുവെന്നും ചോദിച്ചപ്പോൾ അക്ഷയ സെൻ്ററിൽ പോവുകയാണെന്നാണ് പറഞ്ഞതെന്നും സിവിൽ റെസ്ക്യൂ ഡിഫൻസിലെ വളണ്ടിയർ കൂടിയായ സുരേഷ് കുമാർ പറഞ്ഞു. യുവതികൾ നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ആറ്റിൽ ചാടിയേക്കാമെന്ന് സൂചന ലഭിച്ചത്.
Story Highlights: woman suicide in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here