Advertisement

ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന

June 26, 2021
Google News 2 minutes Read

ടിബറ്റില്‍ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന. ടിബറ്റൻ തലസ്ഥാനമായ ലാസയേയും അതിർത്തി പട്ടണമായ നയിങ്ചിയേയും ബന്ധിപ്പിച്ചാണ് സർവീസ്. അരുണാചൽപ്രദേശിനോട് തൊട്ടടുത്തു കിടക്കുന്ന പ്രദേശമാണ് നയിങ്ചി.

ഈ ബുള്ളറ്റ് ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ട്രാക്കിന്റെ 90 ശതമാനത്തിലധികവും സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലാണ്. സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്റര്‍ വരുന്ന ലാസ-നയിങ്ചി സെക്ഷന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയിൽവേപാതയാണ് സിചുവാൻ-ടിബറ്റ് റെയിൽവേ. ക്വിൻഹായ്-ടിബറ്റ് ആണ് ആദ്യത്തേത്. ലോകത്തെ ഭൗമശാസ്ത്രപരമായി ഏറെ സജീവമായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കേ മേഖലയിലൂടെയാണ് ഇതു കടന്നുപോകുന്നത്.

Story Highlights: China launches bullet train in Tibet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here