വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

വടകരയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്. വടകര ബാങ്ക് റോഡിന് സമീപമുള്ള വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. സിപിഐഎം മൊകേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ളപറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം തെക്കേപ്പറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം നേതൃത്വം അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രതികള്‍ പരാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്ന് മാസം മുന്‍പ് വീട്ടില്‍ ആളില്ലാത്ത സമയത്ത് രാത്രി പതിനൊന്ന് മണിയോടുകൂടി ബാബുരാജ് വീട്ടില്‍ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. അതിന് ശേഷവും സമാനമായ രീതിയില്‍ പീഡനം തുടരുകയായിരുന്നു. പീഡനവിവരം വീട്ടമ്മ ഭര്‍ത്താവിനെ അറിയിക്കുകയും ഇരുവരും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.
Story Highlights: sexual harrasment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here