കർഷക സമരം ; കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷകർ രാജ്യവ്യാപകമായി ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ഡൽഹി-യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കും.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ രാജ്ഭവനുകൾക്ക് മുന്നിൽ വൻ റാലിയാണ് കർഷക സംഘടനകൾ സംഘടിപ്പിക്കുന്നത്. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കൾ നേതൃത്വം നൽകും. കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.
Story Highlights: Farmers Protest Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here