റഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ ജയരാജ് ചിത്രം ‘ഹാസ്യ’ത്തിന് പുരസ്‍കാരം

റഷ്യയിൽ നടന്ന ചലച്ചിത്ര മേളയിൽ ജയരാജ് സംവിധാനം ചെയ്ത ഹാസ്യത്തിന് പുരസ്‌കാരം. ചെബോക്സരി ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് ഹാസ്യം നേടിയത്. ജയരാജ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ജയരാജിന്റെ നവരസ സീരീസിലെ എട്ടാമത്തെ ചിത്രമായാണ് കഴിഞ്ഞ വര്ഷം ജയരാജ് ഹാസ്യം ഒരുക്കിയത്. ശാന്തം, കരുണം, അതഭുതം, ഭീഭത്സം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയവയാണ് ‘നവരസ’ സീരീസിലെ മറ്റ് ചിത്രങ്ങൾ.
പല ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലേക്കും ഹാസ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകൻ നായകനായ ചിത്രം, മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന ‘ജപ്പാൻ’ എന്നയാളുടെ കഥയാണ്. ബ്ലാക്ക് ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം എടുത്തിരിക്കുന്നത്.
എപ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് വിപിൻ മണ്ണൂർ. നിശ്ചലചിത്രങ്ങള്‍ ജയേഷ് പാടിച്ചാൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here