Advertisement

കൊവിഡ് മൂന്നാംതരംഗത്തിലും ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടിവരരുതെന്ന് അരവിന്ദ് കെജരിവാള്‍

June 26, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ആരും ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനായി രാജ്യം ഒറ്റക്കെട്ടായി പോരാടണമെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് അരവിന്ദ് കെജരിവാളിന്റെ പ്രതികരണം. കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര സമയത്ത് ആവശ്യമുള്ളതിലും നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സുപ്രിംകോടതി നിയോഗിച്ച ഓഡിറ്റ് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ ആരും ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഒരു പ്രത്യേക സംവിധാനം തയാറാക്കണമെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തു.

ഓക്‌സിജന് വേണ്ടിയുള്ള പോരാട്ടം കഴിഞ്ഞാല്‍ അടുത്ത ഘട്ടം ഇനി ഓക്‌സിജന്‍ ക്ഷാമം നേരിടാതിരിക്കുക എന്നതാണ്. അതിന് വേണ്ടിയാകണം ഇനി പോരാടേണ്ടത്. നമ്മള്‍ ഒറ്റയ്ക്കല്ല, രാജ്യം ഒരുമിച്ചാണ് പോരാടേണ്ടത്’. കെജരിവാള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here