Advertisement

മൂന്നാറില്‍ എന്‍ഒസി മറവില്‍ അനധികൃത കെട്ടിട നിര്‍മാണം; വില്ലേജ് ഓഫിസര്‍മാര്‍ നല്‍കിയ എല്ലാ എന്‍ഒസിയും റദ്ദാക്കാന്‍ നിര്‍ദേശം

June 26, 2021
Google News 1 minute Read

ഇടുക്കി മൂന്നാറില്‍ എന്‍ഒസി മറവില്‍ അനധികൃത കെട്ടിട നിര്‍മാണം നടന്നതായി ദേവികുളം സബ് കളക്ടര്‍. 2018ന് ശേഷം വില്ലേജ് ഓഫിസര്‍മാര്‍ നല്‍കിയ എന്‍ഒസികളും റദ്ദാക്കണമെന്നാണ് ശുപാര്‍ശ. വിശദമായ റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ക്ക് സബ്കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എട്ട് താലൂക്കുകളില്‍ പൂര്‍ണമായി നിര്‍മാണ നിരോധനം ഉണ്ടായിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെട്ട് മാറ്റി. ഗാര്‍ഹിക ആവശ്യത്തിനും കൃഷി ആവശ്യത്തിനും എന്‍ഒസി മൂലം നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ആയിരുന്നു അനുമതി. എന്‍ഒസി നല്‍കാനുള്ള ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിരുന്നു.

അഞ്ച് മാസമായിരുന്നു ഇതിന്റെ കാലാവധി. നിരവധി എന്‍ഒസികളാണ് നല്‍കിയത്. 2000ല്‍ അധികം സ്‌ക്വയര്‍ ഫീറ്റുള്ള നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നു. വാണിജ്യ ആവശ്യത്തിന് പള്ളിവാസലില്‍ അടക്കം നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. ഇടുക്കിയില്‍ 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് അനുമതിയില്ല. 1500 സ്‌ക്വയര്‍ ഫീറ്റിന് അധികമുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടിസ് നല്‍കും. കെട്ടിട നിര്‍മാണത്തിന് പുതിയ എന്‍ഒസികള്‍ വാങ്ങിക്കണമെന്നും റിപ്പോര്‍ട്ടില്‍.

Story Highlights: munnar, construction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here