തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകയെ മർദിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകയെ മർദിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് സായ് കൃഷ്ണനാണ് അറസ്റ്റിലായത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. സായ് കൃഷ്ണനെ റിമാൻഡ് ചെയ്തു.
നേമം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം നടന്നത്. സായ് കൃഷ്ണ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പ്രവർത്തകയായ ഗോപികയാണ് രംഗത്തെത്തിയത്. പരസ്യമായി മർദനമേറ്റിട്ടും നടപടിയെടുക്കാൻ പാർട്ടി തയ്യാറായില്ല. ഇതോടെ ഗോപിക മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
Story Highlights: dyfi leader arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here