Advertisement

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച; കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി

June 27, 2021
Google News 0 minutes Read

രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസനെ വല്ലപ്പുഴയിലെ എത്തിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഹസന്റെ വീട്ടില്‍ വെച്ച് സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചക്ക് ഗൂഢാലോചന നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനല്‍, സ്വര്‍ണക്കടത്ത് സംഘം തമ്പടിച്ചിരുന്ന വിമാനത്താവള കവാട പരിസരം, സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന ന്യൂമാന്‍ ജങ്ഷന് സമീപത്തെ പുളിക്കല്‍ ടവര്‍, അപകടം നടന്ന രാമനാട്ടുകര പുളിഞ്ചോട് എന്നിവിടങ്ങളില്‍ നേരത്തെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here