Advertisement

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ എട്ട്

June 27, 2021
Google News 0 minutes Read

ഉലുവ പ്രധാന ഭക്ഷണമായി ഉപയോഗിയ്ക്കില്ലെങ്കിലും ഭക്ഷണചേരുവകളില്‍ പെട്ട ഒന്നു തന്നെയാണ്. പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാദ് അല്‍പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നു തന്നൊണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം.

മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

രാത്രി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ കുതിര്‍ത്ത് വച്ച് പിറ്റേന്ന് രാവിലെ ഉലുവ അരിച്ച് കളഞ്ഞാണ് ശേഷിക്കുന്ന വെള്ളം കുടിക്കേണ്ടത്. ഇങ്ങനെ കുടിച്ചാല്‍ ഉള്ള ഗുണങ്ങള്‍ ഇവയാണ്;

പ്രമേഹ ഔഷധം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് സഹായിക്കും. ഉലുവയില്‍ അടങ്ങിയ ഫൈബറും മറ്റ് രാസപദാര്‍ത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഇത് ശരീരം കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും ഇത് സഹായകമാകും.

കൊളസ്‌ട്രോള്‍ കുറയ്ക്കും

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

ദഹനത്തെ സഹായിക്കും

ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നല്കുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും. അതിനാൽ അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ തടയാനും ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ ഉലുവ ചേര്‍ക്കുന്നത് സഹായിക്കും.

ഉലുവയിലെ സാപോനിന്‍ പോലുള്ള ഫൈബര്‍ ഘടകങ്ങള്‍ ആഹാരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. കുടലിലെ കൊഴുപ്പ് പാളിയെ നിലനിര്‍ത്തുന്നതിലൂടെ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തൽ.

പുളിച്ച് തികട്ടലിന് ശമനം

പൊതുവായി ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് പുളിച്ച് തികട്ടല്‍. നെഞ്ചെരിച്ചിലും വയറിന് വേദനയുമെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് ശമനമുണ്ടാക്കും.

ത്വക്കിന്റെ ആരോഗ്യം

നല്ല തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കുന്നവര്‍ക്കും ഉലുവ അനുഗ്രഹമാണ്. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം കാക്കുന്നു. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും.

രക്ത സമ്മർദ്ദം കുറയ്ക്കും

രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ഇത്. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ക്യാൻസർ തടയും

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ ഉലുവ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കും

അമിതവണ്ണം കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവയിൽ കാണപ്പെടുന്ന ഗാലക്റ്റോമന്നൻ എന്ന ഘടകമാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഗാലക്റ്റോമന്നൻ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുകയും അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here