Advertisement

ഡിവൈഎഫ്‌ഐയില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ നുഴഞ്ഞുകയറുന്നത് തടയും: പ്രസിഡന്റ് എസ് സതീഷ്

June 27, 2021
Google News 1 minute Read
s satheesh

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് ഡിവൈഎഫ്‌ഐ. ഗുണ്ടകളും നിക്ഷിപ്ത താത്പര്യക്കാരും സംഘടനയില്‍ നുഴഞ്ഞുകയറുന്നത് തടയും. സംസ്ഥാന പ്രസിഡന്റ് എസ് സതീഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരക്കാര്‍ക്ക് എതിരെ നിരന്തര സമരവുമായി മുന്നോട്ട് പോകുന്നവരാണ് ഡിവൈഎഫ്‌ഐ.

ക്വട്ടേഷന്‍ സംഘങ്ങള്‍ രാഷ്ട്രീയമില്ലാത്തവരാണ്. സ്വാര്‍ത്ഥമായി, പണത്തിനും സുഖലോലുപതയ്ക്കും വേണ്ടി എല്ലാത്തിലേക്കും അവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇതേ കേസില്‍ തന്നെ മുസ്ലിം ലീഗിലെ ഉത്തരവാദിത്തപ്പെട്ടവരുണ്ടെന്നും സിപിഐഎം പ്രവര്‍ത്തകന്റെ കൊലക്കേസിലെ പ്രതികളായ ആര്‍എസ്എസ് ഗുണ്ടാ സംഘമുണ്ടെന്നും എസ് സതീഷ് ചൂണ്ടിക്കാട്ടി.

അതേസമയം സ്വന്തം പേരിലുള്ള കാര്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സി സജീഷിനെ സിപിഐഎം കണ്ണൂര്‍ അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും വിശദീകരണം.

Story Highlights: dyfi, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here