Advertisement

കൊടകര കുഴല്‍പ്പണ കേസില്‍ ഇടപെടാന്‍ പൊലീസിന് പരിമിതിയുണ്ട്; വിവാദങ്ങള്‍ പൊലീസിനെ ബാധിക്കില്ലെന്ന് ലോക്‌നാഥ് ബെ്ഹറ

June 27, 2021
Google News 1 minute Read

സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാന്‍ പൊലീസിന് പരിമിതിയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ മക്കോക്ക മാതൃകയില്‍ നിയമം വേണമെന്നും ഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു. കൊടകര കുഴല്‍പ്പണകേസില്‍ രാഷ്ട്രീയ വിവാദങ്ങള്‍ പൊലീസിനെ ബാധിക്കില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി പ്രതികരിച്ചു.

കുറ്റക്കാര്‍ ആരായാലും ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കും. സംസ്ഥാനത്തെ ഹെലികോപ്റ്റര്‍ വിവാദത്തിലും ഡിജിപി തന്റെ നിലപാട് വ്യക്തമാക്കി. ശക്തമായ ഔദ്യോഗിക ഇടപെടലിന് സുഗമമായ സഞ്ചാരം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ചില എസ്പിമാര്‍ക്ക് ഹെലികോപ്റ്റര്‍ സൗകര്യമുണ്ടെന്നും മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി ശരിയായിരുന്നെന്നും ഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ചുവര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാനൊരുങ്ങുമ്പോഴാണ് ഡിജിപിയുടെ പ്രതികരണം.

Story Highlights: DGP Loknath behra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here