Advertisement

ഓർമശക്തിക്ക് തൈര് ബെസ്റ്റാണ്; ഉപയോഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക

June 27, 2021
Google News 0 minutes Read

ഓർമശക്തി വർധിക്കാനും മാനസിക ഉണർവ് നൽകാനും തൈരിന് കഴിയും. തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡിനു തലച്ചോറിനെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

തൈരിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. ദൈനംദിന ആവശ്യങ്ങൾക്കുള്ള കാൽസ്യം 49%, ഫോസ്ഫറസ് 38%, മഗ്നീഷ്യം 12%, പൊട്ടാസ്യം 18% എന്നിവ ലഭിക്കുവാനായി ഒരു കപ്പ് തൈര് മാത്രം കഴിച്ചാൽ മതി. വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. ഇത് മാത്രമല്ല, തൈര് നിങ്ങൾക്ക് ധാരാളം പ്രോട്ടീൻ നൽകുന്നു, ഓരോ 200 ഗ്രാം തൈരിലും 12 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഊർജ്ജ ചിലവ് വർദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നു.

തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്‍കർഷിക്കുന്നു.

തൈര് ചൂടാക്കി ഉപയോഗിക്കരുത്

തൈര് ചൂടാക്കി ഉപയോഗിക്കരുത്. ചൂടാകുമ്പോൾ തൈരിൻറെ ഘടന മാറുകയും, ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണം, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

തൈരിനൊപ്പം കഴിക്കാൻ

ചെറുപയറിന്റെ ചായയോ പഞ്ചസാരയോ ചേർത്ത് വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ സഹായിക്കും.

രാത്രിയിൽ പാടില്ല

തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

തൈര് കറി എങ്ങനെ തയാറാക്കാം

ചേരുവകൾ

  • ചെറു പുളിയുള്ള തൈര് – 1 കപ്പ്
  • ഉള്ളി – 10 എണ്ണം (അരിഞ്ഞത്)
  • പഞ്ചസാര – 1 സ്പൂൺ
  • ചെറു ജീരകം – 1 സ്പൂൺ
  • കറിവേപ്പില – 4 തണ്ട്
  • ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൈരിൽ ഉപ്പും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചെറു ജീരകം പൊട്ടിച്ചതിനു ശേഷം വേപ്പിലയും ഉള്ളിയും നല്ലവണ്ണം മൂപ്പിച്ച് കൂട്ടിലൊഴിച്ച് ഇളക്കി ചേർക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here