Advertisement

കൊവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണം; ഗവര്‍ണറെ കണ്ട് ശശി തരൂര്‍

June 27, 2021
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ശശി തരൂര്‍ എംപി. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഗവര്‍ണറെ കണ്ടു. അനുഭാവ പൂര്‍വമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ശശി തരൂര്‍ അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here