വാട്‌സ് ആപ്പിനെ കടത്തിവെട്ടി ടെലിഗ്രാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

സ്വകാര്യതാ നയത്തെ തുടർന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്‌സ് ആപ്പിന് വെല്ലുവിളി ഉയർത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്‌സ് ആപ്പ് ഇൻസ്റ്റന്റ് മെസേജിംഗ് ലോകം അടക്കി വാണിരുന്നത്. എന്നാൽ വാട്‌സ് ആപ്പിനേയും കടത്തി വെട്ടുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപഭോക്താക്കളെ കൈയിലെടുക്കുകയാണ് ടെലിഗ്രാം.
വാട്‌സ് ആപ്പിന് മാത്രം സ്വന്തമായിരുന്ന ഗ്രൂപ്പ് വിഡിയോ കോൾ ഫീച്ചറാണ് ടെലിഗ്രാം പുതുതായി അവതരിപ്പിച്ചത്. ഇതിന് പുറമെ സ്‌ക്രീൻ ഷെയറിംഗ്, നോയ്‌സ് സപ്രഷൻ എന്നീ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.
ഗൂഗിൾ മീറ്റ്/സൂം എന്നിവയ്ക്ക് സമാനമായ ഗ്രൂപ്പ് വിഡിയോ കോളാണ് ടെലിഗ്രാം അവതരിപ്പിച്ചത്. ഇതിൽ നോയ്‌സ് സപ്രഷനും, ടാബ്ലറ്റ് സപ്പോർട്ടുമുണ്ട്.
ആപ്ലിക്കേഷന്റെ യൂസർ ഇന്റർഫേസിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ഇപ്പോൾ അനിമേറ്റഡ് ബാക്ക്ഗ്രൗണ്ടും, അയക്കുന്ന സന്ദേശത്തിന്റെ ടെക്‌സ്്റ്റിനും, സ്റ്റിക്കറുകൾക്കുമെല്ലാം അനിമേഷനുണ്ട്.
ഉപഭോക്താവിന് സ്വന്തമായി സ്റ്റിക്കറുകൾ നിർമിക്കാനുള്ള പുതിയ ടൂൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ടെലിഗ്രാം.
Story Highlights: telegram launches new features
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here