രോഗികൾ കൂടുതലും തിരുവനന്തപുരത്ത്; ജില്ലയിൽ 1,401 പേർക്കു കൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,401 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,734 പേർ രോഗമുക്തരായി. 10.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,737 പേർ ചികിത്സയിലുണ്ട്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,313 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ അഞ്ചു പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 2,570 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,193 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 40,570 ആയി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here