Advertisement

സ്ത്രീധന പീഡനം; ഭർതൃ വീട്ടിലെ ക്രൂരത വിഡിയോ വഴി പുറത്തറിയിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

June 27, 2021
Google News 1 minute Read

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവള്ളൂർ സ്വദേശിനിയായ ജ്യോതിശ്രീയാണ് മരിച്ചത്. ഭർതൃ വീട്ടിലെ ക്രൂരത വിഡിയോ വഴി പുറംലോകത്തെ അറിയിച്ച ശേഷമാണ് ജ്യോതിശ്രീ ജീവനൊടുക്കിയത്.

തന്റെ മരണത്തിന് കാരണക്കാർ ഭർത്താവും അമ്മായിയമ്മയുമാണെന്നാണ് ജ്യോതിശ്രീ വിഡിയോയിലൂടെ പറഞ്ഞത്. കരഞ്ഞ്, കരഞ്ഞ് കണ്ണുനീർ ഇല്ലാതായി. വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് അനുഭവിക്കുന്നത്. തന്റെ മനോനില ശരിയല്ലെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നതെന്നും ജ്യോതിശ്രീ വിഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 25നായിരുന്നു തിരുമുള്ളവയൽ സ്വദേശിയായ ബാലമുരുകനുമായുള്ള ജ്യോതിശ്രീയുടെ വിവാഹം. 60 പവൻ സ്വർണവും 25 ലക്ഷം രൂപയുമാണ് സ്ത്രീധനമായി ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നത്. സ്വർണം നൽകിയെങ്കിലും പറഞ്ഞ തുക നൽകാൻ സാധിച്ചില്ല. ഇതിന്റെ പേരിലായിരുന്നു പീഡനം. സംഭവത്തെക്കുറിച്ച് ജ്യോതിശ്രീ മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നെങ്കിലും സഹിച്ചു നിൽക്കാനായിരുന്നു ഉപദേശം.

ജ്യോതിശ്രീ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ജ്യോതിശ്രീയുടെ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: Tamilnadu, suicide, dowry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here